പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യയെ കുറിച്ചുളള കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ബജറ്റെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.ബജറ്റ് സത്യത്തിൽ പ്രതീക്ഷയും ശാക്തീകരണവും ആണ്.
വരും വർഷങ്ങളിൽ അഞ്ച് ഡോളർ സാമ്പത്തികം എന്ന ഇന്ത്യയുടെ പ്രതീക്ഷ പൂർണ്ണമാക്കുന്നതാണ് ബജറ്റ്. കഴിഞ്ഞ അഞ്ച് വർഷം സാമ്പത്തികം,വീട്, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക മേഖല എങ്ങനെയായിരുന്നു എന്ന മാതൃക കാണിച്ചു.
ഭാവിയിൽ നമ്മുടെ പൗരന്മാരുടെ വളർച്ചയ്ക്കും മാറ്റങ്ങൾക്കും അനുയോജ്യമായ റോഡ് മാപ്പ് ആണ് ബജറ്റ്. ഊർജ്ജത്തിന്റെ ശുദ്ധതയും ,കാശില്ലാതെയുളള ഇടപാടുകളും ശരിയായ മാർഗത്തിലേക്കുളള കാൽവയ്പാണ് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലാകമാനം എല്ലാ പൗരന്മാർക്കും വെളളവും, ഇലക്ട്രിസ്റ്റി കണക്ഷനും പുതിയ ഇന്ത്യയുടെ ഒരു പിടി സ്വപ്നം സാക്ഷാത്കരിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു.
ഇന്ത്യ മികച്ച സ്റ്റാർട്ട് അപ്പ് ഹബ്ബ് ആകാനുളള നടപടികളും ഈ ബജറ്റ് നൽകുന്നു. പ്രധാനമന്ത്രിയുടെ ഇന്ത്യയുടെ വികസനം എന്ന കാഴ്ചപ്പാട് പ്രതിഫലിക്കുന്ന എല്ലാ ഘടകങ്ങളും ഉണ്ട്. കർഷകരുടെ ഉയർച്ച, പാവപ്പെട്ടവരുടെ ജീവിതത്തിന് പൂർണ്ണത, ഇന്ത്യൻ സംരംഭങ്ങളെ മെച്ചപ്പെടുത്തുന്ന ഘടകങ്ങളും ബജറ്റിലുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
Discussion about this post