ബംഗലൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കി 11 ഭരണകക്ഷി എം എല്‍ എമാരാണ് രാജിക്ക് തയ്യാറായിരിക്കുന്നത്. ഇവര്‍ സ്പീക്കറുടെ ഓഫീസിലെത്തിയിരിക്കുകയാണ്.
രാജിക്ക് തയ്യാറായിരിക്കുന്നതില്‍ ഏഴ് പേര് കോണ്‍ഗ്രസ്സുകാരാണ്. മുന്‍ ആഭ്യന്തര മന്ത്രിയായ രാമലിംഗ റെഡ്ഡി, പ്രമുഖ ജെഡിഎസ് നേതാവ് എച്ച് വിശ്വനാഥപ്പ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ആരും രാജിവെക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍ അറിയിച്ചു. സംഭവത്തില്‍ അടിയന്തിരമായി ഇടപെടുന്നതിന് കര്‍ണ്ണാടകയുടെ ചുമതലയുള്ള കെ സി വേണുഗോപാല്‍ ബംഗലൂരുവിലേക്ക് തിരിച്ചു.
എന്നാല്‍ താന്‍ രാജിവെയ്ക്കാനാണ് വന്നതെന്നും രാജി വെക്കുക തന്നെ ചെയ്യുമെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.
രമേശ് ജാര്‍ക്കിഹോളി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, രാമലിംഗ റെഡ്ഢി തുടങ്ങിയവരാണ് ഇപ്പോള്‍ സ്പീക്കറുടെ ഓഫീസിലെത്തിയത്.
താന്‍ രാജിക്കത്ത് നല്‍കാനാണ് ഇവിടെയെത്തിയതെന്ന് രാമലിംഗ റെഡ്ഢി മാധ്യമങ്ങളോടു പ്രതികരിച്ചു. എന്നാല്‍ തന്റെ മകളും എം.എല്‍.എയുമായ സൗമ്യാ റെഡ്ഢിയുടെ കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് അടക്കം പാര്‍ട്ടിയില്‍ ആരെയും കുറ്റപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചില വിഷയങ്ങളില്‍ താന്‍ അവഗണിക്കപ്പെട്ടതുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എംഎല്‍എമാര്‍ രാജിക്കുള്ള നീക്കം നടക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരം ലഭിച്ചിരുന്നെങ്കിലും പതിനൊന്നൊളം എംഎല്‍എമാര്‍ നടത്തിയ അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. എംഎല്‍എമാര്‍ രാജി സ്ഥിരീകരിച്ചതോടെ ഇനിയെന്ത് എന്ന ആശങ്കയിലായി നേതൃത്വം. പതിവ് പോലെ അനുനയനീക്കവുമായി ഡി.കെ ശിവകുമാര്‍ രംഗത്തിറങ്ങിയെങ്കിലും അങ്കലാപ്പ് വ്യക്തമാണ്. കേരളത്തില്‍ നി്ന്ന് കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. വിഷയത്തില്‍ മൗനം പാലിച്ച് കരുതലോടെ ഇരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികളിലെ പൊട്ടിത്തെറി പുറത്തിരുന്ന വീക്ഷിക്കാനാണ് തീരുമാനം. ആവശ്യ സമയത്ത് ഇടപെടുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
Discussion about this post