സിനിമാ ലോകം വലിയ ആഘോഷമായി ഏറ്റെടുത്ത ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് മലയാള നടന് ഉണ്ണി മുകുന്ദനും. ഹോളിവുഡിന് പിന്നാലെ ബോളിവുഡും ഏറ്റെടുത്ത ചലഞ്ച് മനോഹരമായ ഏറ്റെടുത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്.
ഒരു കുപ്പി അടപ്പോടുകൂടി മുന്നില്‍വെച്ച് കുറച്ചകലെ മാറിനിന്ന് ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ അടപ്പു ചവുട്ടിമാറ്റുന്നതാണ് ചലഞ്ച്. ഈ അഭ്യാസത്തിനിടയില്‍ കുപ്പി വീഴുകയോ പൊട്ടുകയോ അരുത് എന്നതാണ് ഇതിലെ ചലഞ്ച്.ഹോളിവുഡ് നടന് ജേസണ്‍ സ്റ്റാതമും പോപ് ഗായകന് ജോണ്‍ മേയറുമാണ് ബോട്ടില്‍ ക്യാപ് ചലഞ്ച് എന്ന പുത്തന്‍ ആശയത്തെ പരിചയപ്പെടുത്തുന്നത്.
https://www.facebook.com/IamUnniMukundan/videos/1465367293605765/?__xts__[0]=68.ARBrxthDPLrVesjAp4Elw8ZJMg5LHREpySHRMuobsTmFKOFOyRbLUGusKk2b9Z-CYaPliqXYk-fSg6kkw11WnLNwtKf0Xk4F_M87Ns4flD-5G5ja3M2ceCZOOpZn7qomdEtrv_fcfGwr-8c07gqPvCUjMOsaLztEcpt9Odbzi4n8PAH4OHcvHOtexjCgTrKAjZvg9TvAsaH4AWTgUj07vP_sNdfF1SRVJIX8DqzFGzt9MDFQbPwuQEUpEYMjmjDyriH0WnxojwW3PN_SSdjZBrKMgW0aTDMEkw0DUay9cA6wCfRKdo2McAzd6z_YckJGmXkeep2mwIh2gXAEryy7FsPzAhcvzcGiP3w&__tn__=-R
ബക്കറ്റ് നിറയെ ഐസ് എടുത്ത് തലയിലൂടെ ഒഴിക്കുന്ന ഐസ്ബക്കറ്റ് ചലഞ്ചും അപകട സാധ്യതയുണ്ടാക്കിയ കീകീ ചലഞ്ചിനും ശേഷം ബോട്ടില്‍ ക്യാപ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.നിരവധി ബോളിവുഡ് താരങ്ങള്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. ചലഞ്ചിനെ അനുകൂലിച്ചും എതിര്‍ത്തും വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്.
Discussion about this post