കൊച്ചി: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ തെളിവെടുപ്പ് നടത്തനായി അന്വേഷണ സംഘം കൊച്ചിയിലെത്തി. കൊച്ചിയിലെത്തുന്ന സംഘം ചിത്രത്തിന്റെ സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുക്കും.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ എക്സിക്യൂട്ടിവ് യോഗവും ഇന്ന് കൊച്ചിയില്‍ നടക്കുന്നുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന യോഗമാണെങ്കിലും പ്രേമം സിനിമയുടെ വ്യാജപതിപ്പ് വിവാദവും അന്‍വര്‍ റഷീദിന്റെ രാജിയും അജണ്ടയിലുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
അന്‍വര്‍ റഷീദിന്റെ രാജി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ഫെഫ്ക സ്വീകരിച്ച നിലപാട് അന്‍വര്‍ റഷീദ് ഉള്‍ക്കൊണ്ടില്ലെന്നും രാജിയടക്കമുളള കാര്യങ്ങള്‍ വികാരപരമായെന്നും വിലയിരുത്തലുണ്ട്.
Discussion about this post