മൊബൈൽ ഫോൺ നഷ്ടമായോ.. വിശമിക്കേണ്ട.പരിഹാരവുമായി കേന്ദ്ര ടെലികോം വകുപ്പ്. മോഷണം പോകുന്നതോ നഷ്ടപ്പെടുന്നതോ ആയ മൊബൈൽ ഫോൺ കണ്ടെത്താനുള്ള സംവിധാനം അടുത്ത മാസം നടപ്പിലാകുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് വ്യക്തമാക്കി.
ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പറും സിം കാർഡും മാറ്റിയാലും ഫോൺ എവിടെയെന്നു കണ്ടെത്താമെന്നതാണു സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ഒരുക്കിയ സംവിധാനത്തിന്റെ പ്രത്യേകത.
വ്യാജ മൊബൈൽ ഫോണുകളും ഫോൺ മോഷണവും തടയാനുള്ള സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പദ്ധതി 2017 ജൂലൈയിലാണു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയും ചെയ്തു.
രാജ്യത്തെ മൊബൈൽ ഫോൺ സേവനദാതാക്കളുടെ ഐഎംഇഐ ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണു സിഇഐആർ പ്രവർത്തനം. മൊബൈൽ ഫോൺ നഷ്ടമായാൽ ഐഎംഇഐ നമ്പർ ഉൾപ്പെടെ സിഇഐആറിൽ അറിയിക്കണം.
നഷ്ടമായ മൊബൈൽ ഫോൺ കരിമ്പട്ടികയിൽപെടുത്തുകയും എല്ലാ മൊബൈൽ നെറ്റ്്വർക്കുകളിലും ഉപയോഗം തടയുകയും ചെയ്യും.
Discussion about this post