ഡൽഹി: ഗുജറാത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജയശങ്കറോടൊപ്പം ജുഗൽ ജി താക്കൂറും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
104 വോട്ടുകൾ ജയശങ്കർ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ്സിലെ ഗൗരവ് പാണ്ഡ്യക്ക് 70 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഗാന്ധിനഗറിലെ നിയമസഭാ കാര്യാലയത്തിൽ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്.
182 എംഎല്‍എമാർ ഉള്ളതിൽ 175 പേര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടായിരുന്നത്. ബിജെപിക്ക് 100 എംഎല്‍എമാരാണ് ഉള്ളത്. അതുകൊണ്ട് തന്നെ ബിജെപി വിജയം ഉറപ്പായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസിന്റെ ആഘാതം വർദ്ധിപ്പിച്ചു.
Discussion about this post