ട്യൂഷന് കഴിഞ്ഞു രാത്രി വീട്ടിലേക്കു പോകാന്‍ ഓണ്‍ലൈന്‍ ടാക്സി വിളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാറിനകത്ത് വെച്ച് ഡ്രൈവര്‍ അപമാനിച്ചു. ഏലൂര്‍ സ്വദേശി യൂസഫിനെ (52) പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കാക്കനാട് കെന്നഡിമുക്കില്‍ നിന്നു കാറില്‍ കയറിയ വിദ്യാര്‍ത്ഥിനിയാണ് അപമാനത്തിനിരയായത്. റോഡിലെ ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു.
രാത്രി 8 വരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്സിയിലോ ഓട്ടോറിക്ഷയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു മടങ്ങാറുള്ളത്. വിദ്യാര്‍ത്ഥിനി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ രക്ഷപ്പെട്ട യൂസഫിനെ പൊലീസ് പിടികൂടുകയായിരുന്നു.
Discussion about this post