സത്യം അറിയിക്കുന്നവനെ വര്‍ഗ്ഗീയവാദിയായ ചിത്രീകരിക്കുകയാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഹിന്ദു ജനസംഖ്യ കേരളത്തില്‍ വര്‍ഷം തോറും കുറഞ്ഞുവരികയാണ് എന്ന് സത്യമാണ്. സത്യം പറഞ്ഞാല്‍ അത് എങ്ങനെ വര്‍ഗ്ഗീയമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞ് വരുന്നു എന്ന കണക്കുകള്‍ ഉദ്ധരിച്ചത് വര്‍ഗ്ഗീയമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കുള്ള മറുപടിയായാണ് സെന്‍കുമാറിന്റെ വാക്കുകള്‍. തങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ഹിന്ദു അറിയേണ്ടതുണ്ട്. ഇതില്‍ വര്‍ഗ്ഗീയത കണ്ട മാധ്യമത്തിനാണ് വര്‍ഗ്ഗീയതയെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
സത്യം ആരും അറിയരുത്.
അറിയിക്കുന്നവന്‍ വര്‍ഗീയന്‍..!സര്‍ക്കാരിന്റെ വിറ്റാള്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ചു ഓരോ വര്‍ഷവും ഹിന്ദുകളുടെ ജനനനിരക്കു
കുറഞ്ഞു വരുന്നു. 54 %ഉള്ള ഹിന്ദു (2011സെന്‍സിസ്)ജനന നിരക്ക് 41%അണിപ്പോള്‍. ജനസംഖ്യ കുറയതിരിക്കാന്‍ വേണ്ടത് 54%.ഇതു മറ്റു ചില സമൂഹങ്ങളിലും സംഭവിക്കുന്നു.
ഈ രീതിയില്‍ കുറയുമ്പോള്‍ കുട്ടികള്‍
വീണ്ടും കുറഞ്ഞു വരും.
ഈ സത്യം പറഞ്ഞാലെങ്ങാനെ വര്‍ഗീയമാകും?
തങ്ങള്‍ക്കു എന്തു സംഭവിക്കുന്നെന്നു ഹിന്ദുക്കളും അറിയേണ്ടതുണ്ട്.
ഇതില്‍ വര്‍ഗീയത കണ്ട
മാധ്യമത്തിന്റെ മനസ്സില്‍ നിറഞ്ഞ വര്‍ഗീയത മാത്രം.https://www.facebook.com/drtpsenkumarofficial/photos/a.249893649221043/324441295099611/?type=3&theater
Discussion about this post