ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശവും കേസ് ഡയറിയും ദ്രൂതപരിശോധനാ റിപ്പോര്‍ട്ടും ഹാജരാക്കാനാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ വിഎസ് അച്ച്യുതാനന്ദനും ബിജു രമേശിനും കോടതി നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം ഏഴിനു കോടതി വീണ്ടും പരിഗണിക്കും.
Discussion about this post