കർണ്ണാടക വ്യാഴാഴ്ച വിശ്വാസ വേട്ടെടുപ്പ് തേടുമ്പോൾ ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ പേരിൽ കേരളത്തിൽ പ്രത്യേക വഴിപാട്. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലാണ് യെദ്യൂരപ്പയ്ക്ക് പ്രത്യേക വഴിപാട് നടത്തുന്നത്.
യെദ്യൂരപ്പ മുൻപ് ഒട്ടേറ തവണ രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അനിഴം നക്ഷത്രക്കാരനായ യെദ്യൂരപ്പയുടെ പേരിൽ പൊന്നുകുടം സമർപ്പണം നടത്തി.
മറ്റൊരു പ്രധാന വഴിപാടായ പട്ടം താലി സമർപ്പണവും നെയ് വിളക്ക് സമർപ്പണവും കുറേ ദിവസങ്ങളായി നടക്കുന്നുണ്ട്. വിശ്വാസവോട്ടെടുപ്പ് ജയിച്ചാൽ യെദ്യൂരപ്പ ക്ഷേത്രത്തിൽ എത്തുമെന്ന് റിപ്പോർട്ട് ഉണ്ട്. വിശ്വാസ വോട്ടെടുപ്പ് കഴിയുന്നതുവരെ വഴിപാട് തുടരും.
Discussion about this post