വഹാബികള്‍ ഇന്ത്യയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലീം യുവജനങ്ങള്‍ വഹാബിസത്തിന് ഇരകളാകാതെ രക്ഷിക്കണമെന്ന് സര്‍ക്കാരിനോടും മുസ്ലീം നേതാക്കളോടും ആഹ്വാനം ചെയ്തുകൊണ്ട് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. വഹാബിസത്തെ ചെറുക്കാനായി ആധുനിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കണമെന്നും മുസ്ലീം നേതാക്കളോട് മുഖപത്രത്തിലൂടെ ആര്‍എസ്എസ് ആവശ്യപ്പെട്ടു.
വഹാബികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ അവഗണിച്ചാല്‍ അത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കും. ഇന്ത്യയില്‍ വഹാബിസം വളരാന്‍ വഴിവയ്ക്കുന്ന ഘടകങ്ങളെ നയങ്ങള്‍ രൂപീകരിക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖപത്രം പറയുന്നു. പഠനങ്ങളനുസരിച്ച് മുസ്ലീം ജനസംഖ്യ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഓന്നാണ്. മിഡില്‍ ഈസ്റ്റു പോലെയുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ മുസ്ലീങ്ങളില്‍ ഭൂരിഭാഗവും യാഥാസ്ഥിതിക വാദികള്‍ അല്ലാത്തവരാണ്. എന്നിരുന്നാലും തീവ്രവാദം എന്നത് ആഗോള പ്രക്രിയ ആയിരിക്കുകയാണെന്ന സത്യം തള്ളിക്കളയാനാകില്ല എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്.
മതപരമായ പഠനങ്ങള്‍ക്കു പകരം ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ മുസ്ലീങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം മുസ്ലീങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിനു സഹായകരമാകും. ഇതിലൂടെ സാമ്പത്തിക ഞെരുക്കം മുതലാക്കിക്കൊണ്ട് തീവ്രവാദം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തടയിടാനാകുമെന്നും ആര്‍എസ്എസ് മുഖപത്രത്തിലൂടെ അഭിപ്രായപ്പെടുന്നു.
മതത്തിന്റെ ചട്ടക്കൂടിനു വെളിയില്‍ നിന്നു ചിന്തിക്കണമെന്നും മുസ്ലീം ജനതയ്ക്കായി ഒരു പുതിയ സാമ്പത്തിക മോഡല്‍ തന്നെ ഉണ്ടാക്കാനുള്ള നയങ്ങള്‍ സ്വീകരിക്കണമെന്നും മത നേതാക്കളോട് ആര്‍എസ്എസ് ആവശ്യപ്പെടുന്നു. ഇത്തരം വെല്ലുവിളികളെ നേരിടുന്നതില്‍ അബദ്ധങ്ങല്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും മുഖപത്രം പറയുന്നു.
Discussion about this post