ലോകസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനൊരുങ്ങി ബി.ജെ.പി. ഈ വർഷം അവസാനം മൂന്ന് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ബി.ജെ.പി ഒരുക്കങ്ങൾ ആരംഭിച്ചു.
ജാർഖണ്ഡ്,മഹാരാഷ്ട്ര,ഹരിയാന എന്നിവിടങ്ങളിൽ ആണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി വർക്കിങ്ങ് പ്രസിഡന്റ് ജെ.പി നദ്ദ സന്ദർശനം തുടങ്ങി. കഴിഞ്ഞ ജൂലായ് 13,14 തീയതികളിൽ ജാർഖണ്ഡിൽ എത്തിയ നദ്ദ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുമായി യോഗം നടത്തിയിരുന്നു.
ജൂലൈ 20,21 തീയതികളിൽ അദ്ദേഹം മഹാരാഷ്ട്ര സന്ദർശിക്കും. പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു പ്രത്യേക ബൂത്തിലെ ബിജെപി പ്രവർത്തകരെയും നദ്ദ സന്ദർശിക്കും. ചൊവ്വാഴ്ച മഹാരാഷ്ട്രയിലേക്ക് പുതിയ പ്രസിഡന്റിനെ കേന്ദ്ര നേതൃത്വം നാമനിർദേശം ചെയ്തിരുന്നു.
Discussion about this post