ഐഎസ്ആര്‍ഒ ചാരക്കേസില്‍ സംസ്ഥാന സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നോട്ടീസയച്ചത്.
എസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെയാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയെ അറിയിച്ചത്.
സിബിഐ അന്വേഷണത്തിനൊടുവില്‍ കേസ് അന്വേഷിച്ച സിബി മാത്യൂസ്, ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേസില്‍ സിബിഐയുടെ നിര്‍ദ്ദേശം വെറും അഭിപ്രായ പ്രകടനം മാത്രമാണെന്നാണ് ഡിവിഷന്‍ ബഞ്ച് വിലയിരുത്തുകയായിരുന്നു.
Discussion about this post