അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.
മായാവതിയുടെ സഹോദരൻ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയായിരുന്നു. അടുത്തിടെ ആനന്ദ് കുമാറിനെ ബിഎസ്പി ദേശീയ ഉപാധ്യക്ഷനായി മായാവതി നിയമിച്ചിരുന്നു.
മുന്‍പ് കുമാര്‍ നോയിഡ അതോറിറ്റിയില്‍ ക്ലര്‍ക്കായി ജോലിചെയ്തിരുന്നു. പിന്നീട് 2007 ല്‍ മായാവതി അധികാരത്തിലെത്തിയ ശേഷം ആനന്ദ് 49 ഓളം കമ്പനികള്‍ തുടങ്ങിയിരുന്നു. 2014 ആവുമ്പോഴേക്കും ഇദ്ദേഹത്തിന്റെ ആസ്തി 1316 കോടി രൂപയായി ഉയര്‍ന്നു.
മുന്‍പും ആനന്ദിനെ ഉപാധ്യക്ഷനായി നിയമിച്ചിരുന്നെങ്കിലും കുടുംബവാഴ്ച്ച് ആരോപണത്തെ തുടര്‍ന്ന് മായാവതി തന്നെ പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും നിയമിച്ചിരിക്കുകയാണ്.
Discussion about this post