കർണ്ണാടകയിൽ വിശ്വാസ വോട്ട് വ്യാഴാഴ്ച തന്നെ നടത്തണമെന്ന് ഗവർണർ സ്പീക്കർക്ക് ശുപാർശ നൽകി. വിശ്വാസ വോട്ട് ഇന്ന് നടത്തുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. നിയമസഭയിൽ സ്പീക്കർക്കാണ് അധികാരമെന്ന് കോൺഗ്രസ് വാദിച്ചു.
വിശ്വാസ വോട്ടടെടുപ്പിന്റെ നടപടി ക്രമങ്ങൾ വ്യാഴാഴ്ച തന്നെ പൂർത്തികരിക്കണം അർധരാത്രി ആയാലും വോട്ടെടുപ്പ് നടത്തണമെന്നും ബി.ജെ.പി നേതാവ് യെദ്യൂരപ്പ ആവശ്യപ്പെട്ടു.
വിശ്വാസ വോട്ട് വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവർണറെ കണ്ടിരുന്നു. പ്രതിസന്ധികൾ ഉയരുന്നതിനിടിയിലും കർണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയെന്ന് കുമാരസ്വാമി ആരോപിച്ചു. എന്നാൽ പ്രസംഗം നീട്ടി സഭയുടെ പ്രവർത്തന സമയം വർധിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
Discussion about this post