കര്‍ക്കടകമാസത്തിലെ രാമായണ മാസാചരണം ഒരു നാടിന്റെ ഉത്സവമാക്കി കൊണ്ടാടുകയാണ് അരങ്ങല്‍ ഗ്രാമവാസികള്‍ .രാമായണമാസാചരണത്തിന്റെ ഭാഗമായി ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിലുള്ള വീടുകളിലായി ബാലകാണ്ഡം മുതല്‍ ഭഗവാന്റെ പട്ടാഭിഷേകം വരെയുള്ള മുഴുവന്‍ ഭാഗങ്ങളും പാരായണം ചെയ്യും. പട്ടാഭിഷേകത്തോടെ ഭഗവാനെ ആ വീട്ടിന്റെ കുടുംബനാഥനായി കുടിയിരുത്തി ദീപാരാധനയോടെ ചടങ്ങുകള്‍ അവസാനിപ്പിക്കും .
ചിങ്ങം 1ന് വെളുപ്പിന് അരങ്ങില്‍ ഗ്രമത്തിലെ മഹാദേവക്ഷേത്ര സന്നിധിയില്‍ മഹാ പട്ടാഭിഷേകത്തോടെ ഗ്രാമത്തിലെ ആഘോഷം അവസാനിപ്പിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. എല്ലാ ദിവസവും സന്ധ്യാ സമയത്ത് നാട്ടിലെ ആബാലവൃദ്ധ ജനങ്ങളും വായന വീട്ടില്‍ ഒത്തുചേരുകയും ഒന്നിച്ചു ചേര്‍ന്ന് പരമ്പരാഗതമായ രാമനാമം ജപിക്കുകയും ഭജന പാടുകയും ചെയ്യും.
കര്ക്കടകമായത്തില് ഉദയം മുതല്‍ ഇങ്ങനെ സദാ നേരവും രാമനാമത്താല്‍ മുഖരിതമാകുന്ന അരങ്ങല്‍ ഗ്രാമം തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലാണ് . ഓരോ വീട്ടിലും നൂറുകണക്കിന് ഭക്തജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ കര്‍ക്കിടക മാസംമുഴുവന്‍ ശരിക്കും അരങ്ങലില് ഉത്സവപ്രതീതിയാണ്.
വീടുവീടാന്തരം നടക്കുന്ന ഈ രാമായണമാസാചരണം ഈ ഗ്രാമവാസികളെ ഒരു കുടുംബത്തിലെ എന്ന പോലെ ഒത്തൊരുമിപ്പിച്ചിരിക്കുകയാണ്. കര്‍ക്കിടകത്തെ പഞ്ഞമാസമായി കണ്ടിരുന്ന ജനങ്ങള്‍ ഇന്ന് ഇതിനെ ആഘോഷത്തിന്റെ നാളുകളായി കാണുകയാണെന്ന് സംഘാടകസമിതി അംഗങ്ങള്‍ പറയുന്നു. ഉച്ചഭാഷിണിയിലൂടെയാണ് രാമായണപാരായണം നടത്തുന്നത്.
Discussion about this post