ബ്യൂണോസ് അയേഴ്സ്: തടിച്ചികളായ സ്ത്രീകൾക്ക് സ്വർഗ്ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ രോഷാകുലയായ യുവതി വേദിയിൽ നിന്ന് തള്ളി താഴെയിട്ടു.
പുരോഹിതനായ മാർസെലൊ റോസിയെയാണ് യുവതി പരസ്യാമായി കൈകാര്യം ചെയ്തത്. വെള്ള ടീഷർട്ടും ജീൻസും ധരിച്ചെത്തിയ മുപ്പത്തിരണ്ടുകാരിയാ യുവതി പുരോഹിതനെ തള്ളി താഴെയിടുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
പുരോഹിതന് നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്. പ്രസംഗം കേൾക്കാനെത്തിയ അമ്പതിനായിരത്തോളം പേരുടെ മുന്നിൽ വെച്ചായിരുന്നു സംഭവം.
Discussion about this post