കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന ഭരണത്തിനെതിരെയും വിമർശനങ്ങളുമായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രമചന്ദ്രൻ. മുഖ്യമന്ത്രി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും അത് കൊണ്ട് അദ്ദേഹത്തിന് ആയുധം താഴെ വെപ്പിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. പിഎസ്‍സിയിലെ പിൻവാതിൽ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. ഒന്നാം പ്രതിയുടെ വീട് പിഎസ്‍സി യുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
Discussion about this post