സി.ആർ.പി.എഫിലെ വനിത ഉദ്യോഗസ്ഥർക്ക് പ്രത്യേക യൂണിഫോം വരുന്നു. സ്ത്രീകളുടെ ശരീരഘടനയ്ക്ക് അനുസരിച്ചുളള യൂണിഫോം ആദ്യമായിട്ടാണ് വരുന്നത്.
സി.ആർ.പി.എഫ് വനിതകൾക്ക് പ്രത്യേക യൂണിഫോം വേണമെന്ന ആശയം 2016 ൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ വർഷം ഇത് യാഥാർത്ഥ്യത്തിലേക്ക് എത്തുകയാണ്. പുരുഷന്മാർ ഉപയോഗിക്കുന്ന തരത്തിലുളള പ്രത്യേക യൂണിഫോം ആണ് ഇപ്പോൾ വനിത ഉദ്യോഗസ്ഥർ ധരിക്കുന്നത്.എന്നാൽ ഇനി മുതൽ സ്ത്രീകൾക്ക് പ്രത്യേകമായ വസ്ത്രം ആയിരിക്കും.
ശ്രീനഗറിലെ കല്ലേറുകൾ പോലുളള സംഭവങ്ങൾ നേരിടുന്ന വനിതകൾക്ക് പുത്തൻ പ്രതിരോധ മാർഗമായിരിക്കും പുതിയ യൂണിഫോമെന്ന് സി.ആർ.പി.എഫ് അധികൃതർ അറിയിച്ചു. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസിലെയും,ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്പമെന്റ് ഓർഗനൈസേഷനിലെയും ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് യൂണിഫോം രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
ആറ് കിലോയാണ് യൂണിഫോമിന്റെ ഭാരം. വാരിയെല്ല്, കൈകളുടെ പിൻഭാഗം, കണ്ണങ്കാൽ ,തുട, വയർ എന്നിവയ്ക്ക് പ്രത്യേക സംരക്ഷണം നൽകുന്ന രീതിയിലാണ് രൂപകല്പനയെന്ന് അധികൃതർ അറിയിച്ചു.
Discussion about this post