ലോകത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന വിശേഷണം ഇനി അവഞ്ചേഴ്സ് എന്ഡ്ഗെയിമിന് സ്വന്തം..കാമറൂണിന്റെ അവതാറും ടൈറ്റാനിക്കുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ വർഷങ്ങളായി തുടർന്നിരുന്നത്. തിയെറ്ററുകളിലെത്തി ഏതാനും ദിവസങ്ങൾക്കകം തന്നെ അവഞ്ചേഴ്സ് ടൈറ്റാനിക്കിനെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
2.78 ബില്യൺ ഡോളറാണ് അവഞ്ചേഴ്സ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. അവഞ്ചേഴ്സിന്റെ ലോഗോയിൽ ഇടിച്ച് ടൈറ്റാനിക് മുങ്ങുന്ന ചിത്രം പങ്കുവച്ചാണ് ജയിംസ് കാമറൂൺ ചിത്രത്തിന്റെ നേട്ടത്തെ പ്രശംസിച്ചത്. മാർവൽ സ്റ്റുഡിയോസിന്റെ സൂപ്പർ ഹീറോ ചിത്രം അവഞ്ചേഴ്സ് എൻഡ് ഗെയിം സംവിധാനം ചെയ്തിരിക്കുന്നത് ആന്റണി റൂസോവാണ്.
റോബർട്ട് ഡോണി ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫല്ലോ, ക്രിസ് ഹെംസ്വേർത്ത്, സ്കാർലറ്റ് ജൊഹാൻസൺ, ജെറേമി റെന്നർ, പോൾ റുഡ്, ബ്രീ ലാർസൺ, കാരെൻ ഗില്ലൻ, ബ്രാഡ്ലി കൂപ്പർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്
Discussion about this post