അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ)യ്ക്കുവേണ്ടി ചാരപ്പണി നടത്തിയ 17 പേരെ പിടികൂടിയെന്ന് ഇറാന്‍. ചിലരെ വധിച്ചെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ചാരന്മാരെന്നു സംശയിക്കുന്നവരുമായി ബന്ധമുള്ള സിഐഎ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു.
ഇറാന്റെ ആരോപണം സംബന്ധിച്ച് സിഐഎയോ യുഎസ് ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിഐഎ ചാര ശൃംഖല തകര്‍ത്തെന്ന് ജൂണില്‍ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ പ്രഖ്യാപനത്തിന് ഈ കേസുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
‘സാമ്പത്തിക, ആണവ, സൈനിക, അടിസ്ഥാന സൗകര്യ, സൈബര്‍ എന്നിവിടങ്ങളിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് ഈ ചാരന്മാര്‍. അവിടെ നിന്നും അവര്‍ സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചിരുന്നു.’ എന്നാണ് ഇറാനിയന്‍ മന്ത്രാലയത്തിന്റെ പ്രസ്താവന.
ഇറാനുമേൽ യുഎസ് ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ രാജ്യം പുറത്തുവിടുന്നത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനോ എംപറോ പിടിച്ചുവെച്ചിരിക്കുകയാണ്.
Discussion about this post