കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ബചന് സിംഗിന്റെ ഇരട്ടമക്കളില്‍ ഒരാള്‍ സൈനികനായി ചുമതലയേറ്റു. അച്ഛന്റെ അതേ റെജിമെന്റില്‍ തന്നെ യോഗ്യതനേടിയാണ് മകന് ഹിതേശ് സൈനികനാകുന്നത്. ഉത്തര്‍പ്രദേശിലെ പച്ചേടാകലാം ഗ്രാമത്തിലെ ബചന് സിംഗ് ഓപ്പറേഷന് വിജയിന്റെ സമയത്ത് തോലോലിംഗ് മലനിരകളിലെ പോരാട്ടത്തിലാണ് അദ്ദേഹം വീരമൃത്യൂ വരിക്കുന്നത്. രണ്ടാമത്തെ മകന് ഹേമന്ദും സഹോദരന്റെ പാത പിന് തുടരാനുള്ള ശ്രമത്തിലാണ്.
ബചന് മരിക്കുമ്പോള്‍ ഹേമന്ദ്,ഹിതേശ് എന്നീ മക്കള്‍ക്ക് വെറും 6 വയസ്സായിരുന്നു പ്രായം. ഭാര്യ കാമേശ് ബാല അവരെ ധൈര്യസമേതം ഹിമാചലിലെ സൈനികസ്ക്കൂളില്‍ തന്നെ പഠിപ്പിച്ചു.ഡല്‍ഹി ശ്രീരാം കോളേജില്‍ നിന്ന് ബിരുദത്തിനൊപ്പം 2016ല്‍ ഭാരതീയ കരസേനയിലേയ്ക്ക് ലെഫ്റ്റനന്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡെറാഡൂണ്‍ സൈനിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി 2018 ജൂണില്‍ പാസ്സിംഗ് ഔട്ട് നടത്തിയതോടെ രണ്ടാം രജപുത്ര റൈഫിളില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Discussion about this post