കൊച്ചി:മഹാരാജാസ് കോളജിലെ അടച്ചുപൂട്ടിയ യൂണിയന്‍ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ട് തകര്‍ത്ത് കയ്യേറിയതിനെതിരെ പ്രിന്‍സിപ്പല്‍ പൊലീസിനു പരാതി നല്‍കി. ഡോ. ജയകുമാറാണ് പരാതി നല്‍കിയത്.
മുന്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ പ്രതികളായി ഒരു വര്‍ഷം മുന്‍പ് കോളജില്‍ നിന്നു പുറത്താക്കപ്പെട്ട എസ്എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അമീര്‍, പ്രജിത് കെ.ബാബു എന്നിവരുള്‍പ്പെടെ പുറത്തു നിന്നെത്തിയവരുടെ നേതൃത്വത്തിലാണു പൂട്ടു പൊളിച്ച് ഓഫിസ് തുറന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓഫിസ് കയ്യേറിയതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലും തമ്മില്‍ തല്ലലിലും പരിക്കേറ്റ എസ്എഫ്‌ഐ, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് എടുത്തു തുടര്‍ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു
നിലവില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ഓഫിസ് വീണ്ടും പൂട്ടിയിരിക്കുകയാണ്.
യൂണിയന്‍ കാലാവധി കഴിഞ്ഞിട്ടും എസ്എഫ്‌ഐ ഇത് സ്വന്തം ഓഫിസ് പോലെ ഇത് ഉപയോഗിക്കുകയും പുറത്തു നിന്നുള്ളവര്‍ രാത്രിയിലടക്കം ഇവിടെ താമസിക്കുകയും ചെയ്യുന്നതായി കെഎസ്‌യു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പ്രിന്‍സിപ്പല്‍ ഡോ.കെ. ജയകുമാര്‍ ഓഫിസ് പൂട്ടിയത്. എസ്എഫ്‌ഐയുടെ കൊടി തോരണങ്ങള്‍ ഓഫിസില്‍ നിന്ന് പുറത്തേക്കു മാറ്റിയിരുന്നു.
Discussion about this post