കോഴിക്കോട്: ഡി.സി.സി.പ്രസിഡന്റ് കെ.സി.അബുവിന്റെ വിമര്‍ശനത്തിനു കോഴിക്കോടന്‍ ശൈലിയില്‍ കളക്ടറുടെ രസകരമായ മറുപടി കളക്ടറെ ഫോണില്‍ വിളിച്ചാല്‍ കിട്ടാറില്ല എന്ന പരാമര്‍ശത്തിനാണ് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്.
കഴിഞ്ഞ ദിവസം അമിതവേഗത്തില്‍ സഞ്ചരിച്ച ബസിനെക്കുറിച്ച് അതേ ബസില്‍ വെച്ച് തന്നെ കളക്ടറുടെ ഫേസ്ബുക്ക് പേജിലേക്ക് സന്ദേശം അയയ്ക്കുകയും തൊട്ടുപുറകേ തന്നെ കളക്ടര്‍ ഇതിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തെക്കുറിച്ച് സ്വപ്ന മനോജ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്തിട്ടാണ് കളക്ടര്‍ അബുവിനോട് പ്രതികരിച്ചത്. ‘പടച്ചോനേ,എന്നിട്ടും ഞമ്മള് ഫോണ്‍ എടുക്കൂലാന്നും തിരിച്ച് ബിളിക്കൂലാന്നും ഞമ്മടെ കെട്ട്യോളും കുട്ട്യോളുംപറഞ്ഞിക്കണ്…’എന്ന തലക്കെട്ടോടെയാണ് കളക്ടറുടെ മറുപടി .
കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമും തന്റെ ഫേസ്ബുക്കില്‍ പേജില്‍ കോഴിക്കോട് കളക്ടറായ പ്രശാന്ത് നായരെ പിന്തുണച്ച് പ്രതികരിച്ചിരുന്നു. പൊതുപ്രവര്ത്തകന് കാലത്തിനു മുമ്പേ നടക്കേണ്ടവരാണെന്നും അതിനു കഴിയുന്നില്ലെങ്കില്‍ പോലും അതിന്റെ പുറകിലാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കണമെന്നും സാധാരണക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ഏതൊരു മാധ്യമസാങ്കേതിക വിദ്യയും രാഷ്ട്രീയ പ്രവര്ത്തകന് ആയുധമാക്കണമെന്നും വി.ടി.ബല്‍റാം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Discussion about this post