ഡൽഹി: കരസേനയുടെ പുതിയ ഡി ജി എം ഒ ആയി ലെഫ്റ്റന്റ് ജനറൽ പരംജീത് സിംഗ് സ്ഥാനമേൽക്കും. 2016ലെ സർജിക്കൽ സ്ട്രൈക്ക്, നിയന്ത്രണ രേഖക്ക് സമീപത്തെ നിർണ്ണായകമായ സേനാനീക്കങ്ങൾ എന്നിവക്ക് നേതൃത്വം നൽകിയ പരിചയ സമ്പന്നനായ ഉദ്യോഗസ്ഥനാണ് പരംജീത് സിംഗ്.സിയാച്ചിൻ ഉൾപ്പെടെ ഉയരം കൂടിയ പ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള സിംഗ് ശ്രീലങ്കയിലെ എൽ ടി ടി ഇ വിരുദ്ധ പോരാട്ടത്തിലും പങ്കാളിയായിരുന്നു.
16ആം കോർ കമാൻഡറായ പരംജീത് സിംഗ് ലെഫ്റ്റ്നന്റ് ജനറൽ അനിൽ ചൗഹാന്റെ പിൻഗാമിയാണ്.
ഒക്ടോബർ 15നാണ് അദ്ദേഹം ചുമതലയേൽക്കുക.
Discussion about this post