നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതിയില്‍ പരാതി. തൊരട്ടി എന്ന തമിഴ് സിനിമയിലെ നായിക സത്യകലയെയാണ് കാണാതായന്നുെ പറഞ്ഞ്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പരാതി നല്‍കിയിരിക്കുന്നത്. നടിയുടെ മാതാപിതാക്കള്‍ക്കെതിരയാണ് പരാതി.
പിതാവിനും രണ്ടാനമ്മയ്ക്കും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് സത്യകല പറഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു. കുറച്ചു ദിവസങ്ങളായി നടിയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
ഷമന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഷമന്‍ മിത്രു നിര്‍മിച്ച തൊരട്ടി എന്ന ചിത്രം ജൂണ്‍ ആദ്യവാരമാണ് പ്രദര്‍ശനത്തിയത്. നാടോടികളായ ആട്ടിടയന്മാരുടെ കഥ പറയുന്ന ചിത്രം പി. മാരിമുത്തുവാണ് സംവിധാനം ചെയ്തത്.
Discussion about this post