പാക്കിസ്ഥാൻ വെടിനിർത്തൽ നിയമലംഘനം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈനികന് വീരമൃത്യു.
ജമ്മു കാശ്മീരിലെ രൗജൗരി,കുപാരി ജില്ലകളിൽ വെടിനിർത്തൽ ലംഘനം നടത്തിയ പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ രക്തസാക്ഷിത്വം വരിച്ചു.
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ രണ്ട് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. തങ്ങാർ, ഫാർക്കിയ, സുന്ദർബായ് പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പാക്കിസ്ഥാൻ വെടി വയ്പ് ആരംഭിക്കുകയായിരുന്നു. രാജൗരി ജില്ലയിലെ സുന്ദർബായ് പ്രദേശത്താണ് സൈനികൻ കൊല്ലപ്പെട്ടത്.
Discussion about this post