രാജ്യത്തിന് ആദ്യമായി ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രധാനമന്ത്രിയെ നല്‍കിയത് തങ്ങളാണെന്ന് അവകാശവാദവുമായി ബിജെപി. രാജ്യത്തെ നേതൃനിരയില്‍ പിന്നാക്ക വാഭാഗത്തില്‍ പെട്ടവര്‍ക്ക് ഏറ്റവും അധികം പ്രാതിനിധ്യം നല്കിയ പാര്‍ട്ടി ബിജെപിയാണെന്ന് പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ പറഞ്ഞു.പ്രധാന മന്ത്രിക്കു പൂറമേ ബിജെപി അധികാരത്തിലിരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്.
ബിജെപി താരതമ്യേന കുറഞ്ഞ കാലയളവിലാണ് ഭരണത്തില്‍ ഇരുന്നിട്ടുള്ളത്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള എംഎല്‍മാരിലും എംപിമാരിലും ഏറിയ പങ്കും ബിജെപിയില്‍ നിന്നും വന്നിട്ടുള്ളവരാണഅ. ഇതിലൂടെ പിന്നാക്ക വിഭാഗക്കാര്‍ക്ക് എത്രത്തോളം പ്രാധാന്യം പാര്‍ട്ടി നല്കുന്നു എന്നത് വ്യക്തമാകുന്നു എന്നും അമിത് ഷാ പറഞ്ഞു.
പുതിയതായി രൂപം നല്കിയ പാര്‍ട്ടിയുടെ ഒബിസി വിഭാഗത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ. ബ്രാഹ്മമ ബാനിയ വിഭാഗങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന പാര്‍ട്ടി എന്ന തരത്തില്‍ അറിയപ്പെട്ടിരുന്ന ബിജെപിക്ക് പുതിയ മാനം നല്കുന്ന നടപടിയാണ് ഒബിസി മോര്‍ച്ചയുടെ രൂപീകരണം.
Discussion about this post