അമ്പൂരി കൊലപാതകത്തിലെ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് കസ്റ്റഡി.
അമ്പൂരി കൊലപാതകത്തില്‍ ഒന്നാം പ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരെ ഒരുമിച്ചാണ് ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങളിലുമെത്തിച്ച് കൊലപാതക രീതിയുള്‍പ്പെടെ വിശദമായി ചോദിച്ചു മനസിലാക്കും.
കനത്ത പൊലീസ് സുരക്ഷയിലാകും തെളിവെടുപ്പ് നടത്തുക. മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് സംഭവത്തില്‍ വ്യക്തത വരുത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. കേസില്‍ നിര്‍ണായക തെളിവായ യുവതിയുടെ കഴുത്തില്‍ കുരുക്കിട്ട കയറും വസ്ത്രങ്ങളും കണ്ടെടുക്കേണ്ടതുണ്ട്.
Discussion about this post