ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോകസഭയില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാല ബോധമില്ലാതെ പാട്ടുപാടി ആലത്തൂര്‍ എം.പി. പാര്‍ലമെന്റില്‍ ഗൗരതരമായ ചര്‍ച്ച നടക്കുന്നതിനിടെ രമ്യ ഹരിദാസാണ് തന്റെ സീറ്റില്‍ ഏഴുനേറ്റ് നിന്ന് പാട്ട് പാടാന്‍ തുടങ്ങിയത്. എല്ലാവരും ഇതു ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തന്റെ പ്രതിഷേധമാണിതെന്ന് പറഞ്ഞ് രമ്യ സീറ്റില്‍ ഇരിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മാത്രമാണ് പാട്ടാണിതെന്ന് മനസിലായത്. ബാക്കിയുള്ള എംപിമാര്‍ സംഗതി എന്തെന്ന് അറിയാതെ അന്തംവിട്ട് ഇരിക്കുകയായിരുന്നുവെന്ന് ഒരു മലയാളം മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു
ലോക്സഭയില്‍ കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം, ആര്‍എസ്പി, തൃണമൂല്‍ എന്നിവര്‍ ജമ്മുവിലെ വിഘടനവാദികള്‍ക്ക് വേണ്ടി ബഹളവുമായി നടുത്തളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു രമ്യയുടെ പാട്ട്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മലയാളത്തിലും തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ തമിഴിലും മുദ്രാവാക്യം വിളിച്ചു.എന്നാല്‍ ഇവര്‍ എന്താണ് വിളിച്ചു പറയുന്നതെന്ന് മറ്റ് എംപിമാര്‍ക്ക് മനസിലായില്ല. ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ മലയാളം, തമിഴ് മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി. നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തൊണ്ട ഇടറിയ എംപിമാര്‍ക്കു സോണിയാ ഗാന്ധി പഴ്സില്‍നിന്നു മിഠായി എടുത്തു നല്കി, കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്, എം.കെ.രാഘവന്, ബെന്നി ബഹനാന്, അടൂര്‍ പ്രകാശ്, ടി.എന്‍.പ്രതാപന്, ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്, വി.കെ.ശ്രീകണ്ഠന് എന്നിവരാണ് ബഹളത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ സ്പീക്കറുടെ കസേരയ്ക്കു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.
Discussion about this post