സര്‍ക്കാര്‍ ജിവനക്കരുടെ പെന്ഷന് പ്രായം 58ായി ഉയര്‍ത്തണമെന്നത് അടക്കമുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ശമ്പള കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ചു.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പള നിരക്ക് 17,000 രൂപയും കൂടിയത് 1,20,000 രൂപയുമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അടിസ്ഥാന ശമ്പളം 2000 മുതല്‍ 12,000 രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്.കുറഞ്ഞ പെന്ഷന് 8,500 രൂപയും കൂടിയ പെന്ഷന് 60,000 രൂപയുമാക്കുക, പെന്ഷന് പരിഷ്കരണം 10 വര്‍ഷത്തില്‍ ഒരിക്കലാക്കുക, ജീവനക്കാരുടെ വീട്ടുവാടക അലവന്‍സ് 3000 രൂപവരെയാക്കുക എന്നിവയും ശുപാര്‍ശയിലുണ്ട്.
സമ്പൂര്‍ണ പെന്ഷന് ലഭിക്കാന്‍ 25 വര്‍ഷത്തെ സര്‍വ്വീസ് മതിയെന്നും 28 വര്‍ഷത്തെ സര്‍വ്വീസ് തികയ്ക്കുന്ന സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്ക് ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ പദവി നല്‍കുക എന്നിവയാണ് മറ്റു ശുപാര്‍ശകള്‍. 2004 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്ല്യം ന്ല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉയര്ത്തിക്കാട്ടിയിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെയാണ് –
- ഹയര്‍ സെക്കണ്ടറിയും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയും ഒറ്റ വകുപ്പാക്കുക
- 80 ശതമാനം ക്ഷാമബത്ത ശമ്പളത്തില്‍ ലയിപ്പിക്കുക
- സ്പെഷ്യല്‍ പേ നിര്‍ത്തലാക്കുക
- ഡെപ്യൂട്ടി തഹസില്‍ദാര്‍ പദവിയിലുള്ളവരെ മാത്രം വില്ലേജ് ഓഫീസറാക്കുക
- അച്ചടി സ്റ്റേഷനറി എന്നിവ ഒറ്റ വകുപ്പാക്കുക
- ഡിവൈഎസ്പിമാരുടെ നിയമനത്തില്‍ മെറിറ്റിനു പ്രാധാന്യം നല്‍കുക
- ഡിവൈഎസ്പി നിയമനം സര്‍വ്വീസ് സെലക്ഷന് ബോര്‍ഡ് വഴിയാക്കുക
- 100പ്രധാന പോലീസ് സ്റ്റേഷനുകള്‍ സിഐമാരുടെ കീഴിലാക്കുക
- പോലീസ് അടക്കമുള്ള സര്‍വ്വീസുകളില്‍ പ്രമോഷന് കാര്യക്ഷമതയുടെ അടിസ്ഥാനത്തിലാക്കുക
എന്നാല്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ 5277 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post