മദ്യപിച്ച് ലക്കുകെട്ട് കീഴുദ്യോഗസ്ഥനെ അസഭ്യം പറയുകയും ഔദ്യോഗിക വാഹനത്തില്‍ മൂത്രം ഒഴിച്ചും മറ്റും വൃത്തികേടാക്കുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്പിക്ക് സസ്പെന്ഷന്. വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയുളള ക്രൈംബ്രാഞ്ച് എസ്പി എസ് അനില്‍കുമാറിനെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെയും ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
ജൂണ്‍ 20നാണ് സസ്പെന്ഷന് ആസ്പദമായ സംഭവം അരങ്ങേറിയത്. മറ്റൊരു പൊലീസ് ഉദ്യോഗ്സ്ഥന്റെ സഹോദരന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട്ട് നിന്ന് തിരുവനനന്തപുരത്തേയ്ക്കുളള യാത്രയ്ക്കിടയിലാണ് സംഭവം. യാത്രയിലുടനീളം വാഹനത്തിലിരുന്നു മദ്യപിക്കുകയും പുക വലിക്കുകയും ചെയ്ത ഉദ്യോഗസ്ഥന് വാഹനത്തില്‍ ഛര്‍ദിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തെന്നാണ് ആരോപണം. ഡ്രൈവര്‍ പലതവണ വാഹനം വൃത്തിയാക്കേണ്ടി വന്നു. യാത്രയ്ക്കിടെ ഡ്രൈവര്‍ക്കും ഗണ്‍മാനും നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞതായും പരാതിയുണ്ട്. സംസ്കാരത്തിന് സമയത്ത് എത്തില്ലെന്ന് ഉറപ്പായതോടെ യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് കോഴിക്കോട്ടേക്ക് മടങ്ങി.
എന്നാല്‍ തിരിച്ചെത്തിയതിന് ശേഷം തുടര്‍ച്ചയായി രണ്ടുദിവസം ഉദ്യോഗസ്ഥന് ഓഫീസിലെത്തിയില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പൊലീസ് ക്ലബില്‍ മുറി അടച്ചിരുന്നു മദ്യപിക്കുകയാണെന്ന് ക്ലബിന്റെ ചുമതലയുളള ജീവനക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യാത്രയിലെ സംഭവങ്ങള്‍ പുറത്തുവന്നത്
Discussion about this post