പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം മാറ്റി വെച്ചു. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയായ നാളെ നടക്കേണ്ടിയിരുന്ന ജലോത്സവം പ്രളയത്തിന്റെ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീടു നടത്തും.
മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന സച്ചിൻ തെൻഡുൽക്കറെ സാഹചര്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും അദ്ദേഹമാണ് മുഖ്യാതിഥിയായി എത്താനിരുന്നത്. അത്തവണയും പ്രളയത്തിന്റെ സാഹചര്യത്തിൽ ജലോത്സവം മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ വർഷം കുട്ടനാട്ടിലുണ്ടായ പ്രളയത്തെത്തുടർന്ന് മാറ്റിവച്ച നെഹ്റു ട്രോഫി ജലോത്സവം നവംബർ 10 ന് ആണ് നടന്നത്. മുൻപ് 2002 ൽ കുമരകം ബോട്ട് ദുരന്തം ഉണ്ടായപ്പോഴാണ് അതിനു മുൻപ് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്. അത്തവണ സെപ്റ്റംബർ 13 ന് ആണ് ജലോത്സവം
Discussion about this post