അറുപത്തി ആറാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ജോജുവിനും സാവിത്രിക്കും അംഗീകാരം. ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ.
ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോർജിന് പ്രത്യേക പരാമർശം ലഭിച്ചത്. സുഡാനി ഫ്രം നെെജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാവിത്രിക്കും പ്രത്യേക പരാമർശം. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാള ചിത്രം.എം.ജി രാധാകൃഷ്ണനാണ് മികച്ച ക്യാമറമാൻ.ഓള് എന്ന ചിത്രത്തിനാണ് എംജെ രാധാകൃഷണന് പുരസ്‌കാരം ലഭിച്ചത്.കമ്മാരസംഭവത്തിനും പുരസ്‌കാരം.മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കാണ് അവാര്‍ഡ്.
ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധധുന്‍ മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിനും പിന്നണി ഗായകനുമുള്ള പുരസ്‌കാരങ്ങള്‍ പദ്മാവത് എന്ന സിനിമയിലൂടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും അര്‍ജിത് സിംഗും നേടി.
Discussion about this post