കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനികള്‍ മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയരുതെന്ന് പാകിസ്ഥാന് ധനകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറൈഷിയുടെ ഉപദേശം. ഐക്യരാഷ്ട്രസഭ സുരക്ഷാ കൌണ്സിലിലൊക്കെ കാശ്മീര്‍ വിഷയം ഉന്നയിയ്ക്കേണ്ട താമസം അവര്‍ ഹാരവുമായി വന്ന് ആനയിയ്ക്കുമെന്നൊക്കെ പാകിസ്ഥാനികള്‍ കരുതുന്നുണ്ടെങ്കില്‍ അത് മണ്ടത്തരമാണെന്നാണ് പാകിസ്ഥാന്റെ ധനകാര്യമന്ത്രിയുടെ അഭിപ്രായം.
പാകിസ്ഥാന് അധിനിവേശ കാശ്മീരിലെ മുസാഫറാബാദില്‍ മാദ്ധ്യമങ്ങളെ കാണുമ്പോഴാണ് പാക് ധനകാര്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. വികാരങ്ങള്‍ പ്രകടിപ്പിയ്ക്കുന്നത് വളരെ എളുപ്പമാണ്. എതിര്‍ക്കുന്നതൊക്കെ അതിലേറെ എളുപ്പമാണ്. പക്ഷേ പ്രശ്നം മനസ്സിലാക്കി മുന്നോട്ടുപോകാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൌണ്‍സില്‍ ഒന്നും ഹാരവുമായി പാകിസ്ഥാനെ കാത്തിരിയ്ക്കുകയല്ല.
സുരക്ഷാ കൌണ്സിലില് നമ്മെ ആരും എതിര്‍ക്കില്ലെന്ന് പാകിസ്ഥാനിലേയും കാശ്മീരിലേയും ജനങ്ങള്‍ കരുതരുത്. അവിടെ ആരും നമ്മളെ (പാകിസ്ഥാനെ) ക്ഷണിച്ചിട്ടില്ലെന്ന് നാം ഓര്‍ക്കണം. അവിടേ നമുക്കനുകൂലമായ സാഹചര്യമൊന്നുമല്ല. ഷാ മുഹമ്മദ് ഖുറൈഷി മുന്നറിയിപ്പ് നല്കി.
അത് മാത്രമല്ല മുസ്ലിം ഉമ്മ (മുസ്ലിം സഹോഡരരാജ്യങ്ങള്) സഹായിച്ചേക്കുമെന്നും പാകിസ്ഥാന് കരുതരുത് എന്നും ഖുറൈഷി പറഞ്ഞു. മുസ്ലിം അറബ് രാജ്യങ്ങള്‍ക്ക് ഇന്ത്യയോടാകും താല്‍പ്പര്യമെന്ന് പാകിസ്ഥാന് ഓര്‍ത്തിരിയ്ക്കണം. പലരും ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഖുറൈഷി അഭിപ്രായപ്പെട്ടു.
കാശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ ഭാഗത്ത് ആരുമില്ലെന്ന് പാകിസ്ഥാന് അംഗീകരിയ്ക്കുന്നതിന്റെ സൂചനകളാണ് ഈ തുറന്നുപറച്ചിലെന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ നിരീക്ഷിയ്ക്കുന്നത്.
Discussion about this post