കാശ്മീര്‍ വിഷയം പ്രധാന അജണ്ടകളിലൊന്നായി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദേശീയ സുരക്ഷാ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യാ പാക് ബന്ധത്തിലെ സുപ്രധാന വിഷയമാണ് കാശ്മീര്‍ പ്രശ്‌നമെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും പാക്കിസ്ഥാന്‍ തയ്യാറല്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്.
ഇന്ത്യാ പാക് ഉഭയകക്ഷി ബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനം ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ എടുത്തിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാന്‍ ശക്തമായ നിലപാടുകള്‍ എടുക്കുന്നത് സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുകയാണ്. കാശ്മീര്‍ വിഷയം മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ുന്നതിക്കാതിരുന്നതിന് നവാസ് ഷെരീഫ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഈ സാഹഗര്യ കൂടി പരിഗണിച്ചാണ് പാക്കിസ്ഥാന്റെ പുതിയ നിലപാട്.
മുംബൈ ഭീകരാക്രമണക്കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പാക് പൗരന്‍ാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.
അതേസമയം സര്‍താജ് അസീസിന്റെ പ്രസ്താവന ഇന്തയ തള്ളി. പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനമാണ് ഇരു രാജ്യങ്ങലുടേയും ബന്ധത്തിന് ആധാരമെന്നും ഇന്ത്യ വ്യക്തമാക്കി.
Discussion about this post