പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച സേവാഭാരതി പ്രവര്ത്തകന് ലിനു(34)വിന്റെ കുടുംബത്തിന് നടന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കും.
ഫൗണ്ടേഷന് പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്.
അതേസമയം ലിനുവിന്റെ അമ്മയ്ക്ക് മോഹന്‍ലാല്‍ എഴുതിയ കത്തും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ‘അമ്മയുടെ മകന് യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദത്തിലേക്കാണ്.മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കാന്‍ വലിയ മനസ്സും ധീരതയും വേണം.ധീരനായിരുന്നു അമ്മയുടെ മകന്…എന്നിങ്ങനെ പോകുന്നു മോഹന്‍ലാലിന്റെ ആശ്വാസ വാക്കുകള്‍.
Discussion about this post