കശ്മീരിലെ രാഷ്ട്രീയനേതാവ് ഷാ ഫൈസലിനെ ന്യൂഡല്‍ഹിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഷാ ഫൈസലിനെ ശ്രീനഗറിലേക്ക് മടക്കി അയച്ചു. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് നടപടി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ ഫൈസല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ചരിത്രത്തിലെ ദുരന്തമെന്നായിരുന്നു തീരുമാനത്തെ ഷാ ഫൈസല്‍ വിശേഷിപ്പിച്ചത്. തങ്ങളുടെ വ്യക്തിത്വവും ചരിത്രവും ഭൂമിയിലുള്ള അവകാശവും നിലനില്‍പ്പിനുള്ള അവകാശവുമെല്ലാം അവസാനിക്കുകയാണെന്ന് എല്ലാവര്ക്കും ബോധ്യമാകുന്ന ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കശ്മീരില്‍ നിന്നും ഐഎഎസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ആദ്യ വ്യക്തിയാണ് ഷാ ഫൈസല്‍. ഈ വര്‍ഷമാദ്യം സര്‍വ്വീസില്‍ നിന്നും രാജിവച്ച ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്ന പാര്‍ട്ടി രൂപികരിക്കുകയായിരുന്നു.
Discussion about this post