പാലന്‍പൂര്‍ ജില്ലാ ജയിലില്‍ തടവില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാന്‍ പോകുന്ന വഴി കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിനെയും രണ്ട് എം.എല്‍.എമാരെയും അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സഞ്ജീവ് ഭട്ടിനെ ഭാര്യ ശ്വേത ഭട്ടിനോടൊപ്പമായിരുന്നു ഇവര്‍ എത്തിയത്.
പാലന്‍പൂര്‍ എം.എല്‍.എ മഹേഷ് പട്ടേലിനെയും പട്ടാന്‍ എം.എല്‍.എ കിരിത് പട്ടേലിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജയിലിലെ ക്രമസമാധാനം തകരുമെന്ന് ആരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് പാലന്‍പൂര്‍ ജയിലിലേക്ക് താനും സഞ്ജീവ് ഭട്ടിനെ പിന്തുണക്കുന്നവരും ചേര്‍ന്ന് സഞ്ജീവ് ഭട്ടിനെ രാഖി അണിയിക്കാന്‍ എത്തുമെന്ന് ശ്വേത ഭട്ട് പ്രഖ്യാപിച്ചിരുന്നതായി പൊലീസ് പറയുന്നു. ശ്വേത ഭട്ടിനോടൊപ്പം സഞ്ജീവ് ഭട്ടിനെ കാണണമെന്ന് ഹര്‍ദിക് പട്ടേലും ആവശ്യപ്പെട്ടു. എന്നാല്‍ ശ്വേത ഭട്ടിന് ഭാര്യയെ കാണാന്‍ അനുവാദം കൊടുത്തു. മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Discussion about this post