ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന് ശേഷമുളള ആദ്യ ആഘോഷത്തിന് തുടക്കം കുറിച്ച് കേന്ദ്ര സർക്കാർ. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ദേശീയ ഗോത്രോത്സവം ‘ആദി മഹോത്സ’വത്തിന് ലഡാക്കിൽ തുടക്കമായി. കേന്ദ്ര മന്ത്രി അർജുൻ മുണ്ട ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന് മുന്നോടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ ലഡാക്കിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
കേന്ദ്ര മന്ത്രാലയം ലേയിൽ ഉത്സവം സംഘടിപ്പിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ഈ ഉത്സവത്തിൽ പ്രാദേശിക നൃത്തങ്ങളും, ഗോത്ര കലകളും, കരകൗശല വസ്തുക്കളും, ഔഷധ മരുന്നുകളും പ്രദർശിപ്പിക്കും. ഇത് ആദിവാസികൾക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുളള അവസരം നൽകും. ആദി മഹോത്സവത്തിന് എല്ലാ വിധ ആശംസകളും നേരുന്നു എന്ന് അമിത് ഷാ കുറിച്ചു.
ഗോത്രവർഗ്ഗക്കാരുടെ വികസനത്തിന് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ആദിവാസികളുടെ ആവശ്യങ്ങൾ നിറവേറ്റണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഡാക്കിലെ ലേയിലാണ് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
Discussion about this post