സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. അതേ സമയം 18,19 തീയതികളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടൽ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.
ആഗസ്റ്റ് 19 രാത്രി 11.30 വരെ കുളച്ചൽ മുതൽ ധനുഷ്കോടി വരെയുള്ള തെക്കൻ തമിഴ്നാട് തീരത്ത് 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
Discussion about this post