വിമത നേതാവ് സയ്യിദ് അലി ഷാ ഗിലാനിയ്ക്ക് വീട്ടുതടങ്കലിരിക്കെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്ന പേരില്‍ ബിഎസ്എന്‍എല്ലിന്റെ രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്ഷന്.ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റേതാണ് നടപടി. സംസ്ഥാനത്ത് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നാല് ദിവസങ്ങളിലും സയ്യിദ് ഗിലാനിക്ക് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്നാണ് ആരോപണ
കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും സയ്യിദ് അലി ഷാ ഗീലാനിക്ക് ലാന്‍ഡ്ലൈന്‍ സേവനവും ബ്രോഡ്ബാന്‍ഡ് സൗകര്യവും ഓഗസ്റ്റ് 8 രാവിലെ വരെ ലഭ്യമായിരുന്നു.
ഗിലാനിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് വരുന്നതുവരെ അദ്ദേഹത്തിന് ഇന്റര്‍നെറ്റ് സേവനം ലഭ്യമാണെന്ന കാര്യം ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു.എന്നാല്‍ ഗിലാനിക്ക് മാത്രമായി എങ്ങനെ ഇന്റര്‍നെറ്റ് സേവനം ലഭ്യമായി എന്ന കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല.
ഇതിനുശേഷം, ഗീലാനി ഉള്‍പ്പെടെ 8 ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും ജമ്മു കശ്മീര്‍ പോലീസും ട്വിറ്ററിന് സന്ദേശം അയക്കുകയായിരുന്നു. ഈ അക്കൗണ്ടുകള്‍ താഴ്വരയില് വിദ്വേഷം വളര്‍ത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയത്.
Discussion about this post