മലപ്പുറം തീരൂര് കൈന്നിക്കരയില് സ്കൂളില്‍ വിതരണം ചെയ്യാന്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന പാഠപുസ്തകപകര്പ്പുകളില് എസ്.എഫ്.ഐ ലോഗോ കണ്ടതിനെത്തുടര്‍ന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ പാഠപുസ്തകങ്ങള്‍ വലിച്ചു കീറിയിരുന്നു.എംഎസ്എഫ് താലിബാനിസമാണു നടത്തുന്നതെന്ന് കെ.എസ്.യു ജനറല്‍ സെക്രട്ടറി ജി.മഞ്ജുക്കുട്ടന് പറഞ്ഞു.
സര്‍ക്കാര്‍ പാഠപുസ്തകം വിതരണംചെയ്യാത്തതിനാല് പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്കിയ പുസ്തകങ്ങള്‍ കുട്ടികളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും പിടിച്ചുവാങ്ങി നശിപ്പിക്കുകയായിരുന്നു.
Discussion about this post