അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തുഷാറിന് ലഭ്യമാക്കാവുന്ന എല്ലാ നിയമസഹായങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിക്കുന്നു. വ്യക്തിപരമായ സാമ്പത്തിക കേസിലാണ് തുഷാര്‍ അറസ്റ്റിലായതെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
രണ്ടു ദിവസമായി അജ്മാന്‍ ജയിലില്‍ കഴിയുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്.
Discussion about this post