അബ്ദുള്ള കുട്ടി ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു പൂച്ച കുട്ടിയും കൂടെയുണ്ടാവില്ല എന്ന് പറഞ്ഞ ട്രോളര്‍മാര്‍ ജീവിപ്പിച്ചിരിപ്പുണ്ടോ എന്ന പരിഹാസവുമായി എപി അബ്ദുള്ളക്കുട്ടി. ന്യൂനപക്ഷ സമുദായത്തിലെ പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ടാണ് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.കേരള രാഷ്ടീയം മാറി മറയുകയാണെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം–
BJP യുടെ ഇന്ത്യയിലെ തന്നെ മെമ്പര്‍ഷിപ്പ്
കേമ്പയിന്റെ ചരിത്രത്തില്‍
സ്വര്‍ണ്ണ ലിപികളില്‍ എഴുതി വെച്ച ദിനമായിരിക്കുംപ്രസിഡന്റ് ശ്രീധരന്‍പിള്ളക്കും
ജില്ലയിലെ ജയചന്ദ്രന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ജില്ലാ നേതാക്കള്‍ക്കും അഭിമാനിക്കാംനിരവധി പ്രമുഖ വ്യക്തികള്‍ അംഗ്വത്വമെടുത്ത ചടങ്ങില്‍
ന്യൂനപക്ഷ സമുദായത്തിലെ ചിലരുടെ സാന്നിദ്ധ്യം ശ്രദ്ദേയമാണ്
കാലിക്കറ്റ് യൂ: സിറ്റി മുന്‍ വിസി Dr. അബ്ദുള്‍ സലാം, ബാഫക്കി തങ്ങളുടെ ചെറുകന് സയ്യദ് താഹ ,വടകരയിലെ ഫര്‍ണിച്ചര്‍ വ്യാപാരി ഷമീര്‍ ഇബ്രാഹിം
തുടങ്ങി നിരവധി പേര്…. ഉണ്ടായിരുന്നു
ഇരിഞ്ഞാലകുടയിലെ ഷിഹാസ് 100 അംഗങ്ങളെ ചേര്‍ത്താണ് ചടങ്ങില്‍ വന്നത് (പ്രമുഖ കോണ്‍ഗ്രസ്സ് പ്രദേശിക നേതാവാണ് )…
ഇന്ന് പങ്കെടുക്കേണ്ട വളപട്ടണത്തെ മജീദ് ഉസ്താദ് മെമ്പര്‍ഷിപ് എടുത്തിരുന്നതാണ് അജ്മീരില്‍ കുടുംബ സമേതം സിയാറത്തിനായതിനാല്
പങ്കെടുക്കാനുള്ള ബുദ്ധി മുട്ട് അറിയിച്ചിരുന്നുഅബ്ദുള്ള കുട്ടി BJP യില്‍ ചേര്‍ന്നാല്‍ ഒരു പൂച്ച കുട്ടിയും കൂടെ യുണ്ടാവില്ല
എന്ന് പറഞ്ഞ ട്രോളന്മാര്
ജീവിച്ചിരിപ്പുണ്ടോ?കേരള രാഷ്ടീയം മാറുകയാണ്
അല്ല കൃത്യമായി പറഞ്ഞാല്‍ മാറി മറയുകയാണ്PK കൃഷ്ണദാസ്,
Dr KS രാധാകൃഷ്ണന് തുടങ്ങിയവരുടെ
സാന്നിദ്ധ്യം ശ്രദ്ധേയമായി
Discussion about this post