ജമ്മുകശ്മീര്‍ പൊതുഭരണം മികവിലേയ്ക്കുയരുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമേഖലകളില്‍ 9.50 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങളാണ് പുതുതായി രൂപപ്പെട്ടിരിക്കുന്നത്.പൊതു ശുചിത്വമേഖലകളില്‍ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. പൊതുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കുന്നതിനുമായി ഫറൂഖ് ഖാന് വിവിധ മേഖലകളിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളിലാണ് വിവരങ്ങള്‍ ധരിപ്പിച്ചത്.നിലവില്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിന്റെ പ്രധാന ഉപദേശകനാണ് മുന്‍ ജമ്മുകശ്മീര്‍ പോലീസ് മേധാവിയായിരുന്ന ഖാന്.
ജമ്മുകശ്മീര്‍ മേഖലയിലെ പൊതുശുചിത്വത്തെപറ്റിയും ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ടാണ്് ഫറൂഖ് ഖാന് ചര്‍ച്ചകള്‍ നടത്തിയത്.9.50 ലക്ഷം തൊഴിലവസരങ്ങള്‍ വിവിധമേഖലകളില്‍ തുടങ്ങിയതിന്റെ തുടര്‍പ്രവര്‍ത്തനം,പ്രധാനമന്ത്രി ആവാസ് യോജനകളിലൂടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 16,454 വീടുകളുടെ ഉപയോഗം എന്നിവയും ചര്‍ച്ചചെയ്തു.
പൊതുവാര്ത്താവിതരണ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ജമ്മുകശ്മീര്‍ പൊതുഭരണ സംവിധാനങ്ങളുടെ നടത്തിപ്പില്‍ കൃത്യതയും സുഷ്മതയും ഉറപ്പുവരുത്താന്‍ പുതിയ ഭരണസംവിധാനങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ രീതികള്‍ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post