ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് പുതിയ ഉത്തരവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ കമ്പനികളോട് പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. അമേരിക്കൻ ഉല്പന്നങ്ങൾക്ക് ചൈന വീണ്ടും നികുതി ചുമത്തിയതാണ് ട്രംപിന്റെ പുതിയ തീരുമാനത്തിന് കാരണം.
അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം രൂക്ഷമാക്കാൻ കാരണമാകുന്ന നിലപാടാണിത്. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരയുദ്ധം ആഗോളതലത്തിൽ പ്രതിഫലിക്കുന്നുണ്ട്. അമേരിക്കയിലെയും ചൈനയിലെയും തൊഴിൽ മേഖലയെയും ഇത് ബാധിച്ചിട്ടുണ്ട്.
സ്വകാര്യ കമ്പനികൾക്ക് ഉത്തരവിടാൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം ഉണ്ടോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് വ്യക്തത വരുത്തിയിട്ടില്ല. ഇരു രാജ്യങ്ങളും മത്സരിച്ച് നികുതി വർധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപ് അമേരിക്കൻ ഉല്പന്നങ്ങൾക്ക് 10 ശതമാനം നികുതി കൂട്ടിയതായി ചൈന അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്ക ചൈനീസ് ഉല്പന്നങ്ങൾക്ക് അഞ്ച് ശതമാനം നികുതി ചുമത്തി. പിന്നീടാണ് ചൈനയിൽ നിന്ന് പിന്മാറാൻ അമേരിക്കൻ കമ്പനികളോട് നിർദ്ദേശിച്ചത്.ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങൾ തിരഞ്ഞെടുക്കാനാണ് നിർദ്ദേശം.
Discussion about this post