ബോളിവുഡ് നടന് സഞ്ജയ് ദത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമാജ് പക്ഷ് ( ആര്‍എസ്പി) എന്ന പാര്‍ട്ടിയിലാണ് സഞ്ജയ് ദത്ത് അംഗമാകാനൊരുങ്ങുന്നത്. ആര്‍എസ്പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ ധന്ഗര് സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്.വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ രാഷ്ട്രീയ സമാജ് പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും സീറ്റിലൊന്നില്‍ സഞ്ജയ് ദത്തും മത്സരിച്ചേക്കും.
2009 ല്‍ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ സഞ്ജയ് ദത്ത് ലഖ്നൗവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ കോടതി നടപടികളെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു.
സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്ത് മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്സഭ സീറ്റില്‍ നിന്ന് അഞ്ച് തവണ എം.പിയായിട്ടുണ്ട്. ആദ്യ മന്മോഹന് സിംഗ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായിരുന്നു. സഞ്ജയ് ദത്തിന്റെ സഹോദരിയും മുംബൈയില്‍ നിന്നുള്ള എം.പിയായിരുന്നു.
Discussion about this post