ഡല്‍ഹിയിലെ പ്രസിദ്ധമായ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് അന്തരിച്ച ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കാന്‍ തീരുമാനം. സ്റ്റേഡിയത്തിന്റെ പേര് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നാക്കാന്‍ ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു.
സെപ്തംബര്‍ 12ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി സ്റ്റേഡിയത്തിന്റെ പുതുക്കിയ പേര് പ്രഖ്യാപിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ചടങ്ങ്.ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ പങ്കെടുക്കും.
1999 മുതല്‍ 2013വരെ ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. സ്റ്റേഡിയം നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കും അദ്ദേഹം വഹിച്ചു. സ്റ്റേഡിയത്തില്‍ കൂടുതല്‍ കാണികള്‍ക്ക് ഇരിപ്പിടമൊരുക്കിയതും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രസ്സിംഗ് റും പണിതതും അരുണ്‍ ജെയ്റ്റ്‌ലിയുടെ ശ്രമഫലമായിരുന്നു.
Discussion about this post