പിഒകെ ഇന്ത്യയുടെ ഭാഗമെന്ന വാദം ആവര്‍ത്തിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലഡാക് സന്ദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. നേരത്തെ ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിന് പിറകെ പാക് വൈകശം വച്ചിരിക്കുന്ന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. സ്വന്തം നാട്ടിലെ ഭീകരത അമര്‍ച്ച ചെയ്യാനാണ് പാക്കിസ്ഥാന് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Defence Minister Rajnath Singh in LEH: Main Pakistan se poochna chahta hun, Kashmir kab Pakistan ka tha ki usko lekar rote rehte ho? Pakistan ban gaya toh hum aapke wajood ka samman karte hain. Pakistan has no locus standi on this matter. pic.twitter.com/FwDTEOawOn
— ANI (@ANI) August 29, 2019
കശ്മീരില്‍ യാതൊരു അവകാശവും പാക്കിസ്ഥാനില്ല, ഗില്‍ഗിറ്റും പിഒകെയും ഇന്ത്യയുടെ ഭാഗമാണ്-അദ്ദേഹം പറഞ്ഞു. 370ാം വകുപ്പ് എടുത്തുകളയുക എന്നത് ഞങ്ങളുടെ ബാധ്യതയായിരുന്നു. അത് പെട്ടെന്ന് എടുത്ത ഒരു തീരുമാനമല്ല. ജനസംഘം രൂപീകരിച്ചത് മുതല്‍ ഇക്കാര്യം പറയുന്നതാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ലേയിലെ കിസാന്‍ ജവാന് വിജയ് മേളയില്‍ പങ്കെടുക്കുന്നതിനായാണ് രാജ്നാഥ് സിംഗ് ലഡാക്കില്‍ എത്തിയത്. ലഡാക് കേന്ദ്ര ഭരണപ്രദേശമാക്കിയതിന് ശേഷമുള്ള പ്രതിരോധമന്ത്രിയുടെ ആദ്യസന്ദര്‍ശനമാണ് ഇത്. മികച്ച വരവേല്പാണ് ലേയിലെ ജനങ്ങള്‍ രാജ്നാഥ് സിംഗിന് നല്‍കിയത്.
LADAKH: Defence Minister Rajnath Singh at the 26th ‘Kisan-Jawan Vigyan Mela’ in Leh. pic.twitter.com/mTwlhYl5cV
— ANI (@ANI) August 29, 2019
Discussion about this post